Warning: A non-numeric value encountered in /home2/john/public_html/wp-content/themes/Divi/functions.php on line 5611
Select Page
Reader Mode

mark-twain

 

 

സന്നർഭങ്ങളിൽ നിന്ന് അടര്തിയെടുക്കുന്ന അർത്ഥസത്യങ്ങൾ ഉപയോഗിച്ച് വിലപേശി ലാഭമുണ്ടാക്കാൻ സ്വകാര്യവ്യക്തികൾ/സ്ഥാപനങ്ങൾ നടത്തുന്ന വ്യവസായങ്ങൾ എങ്ങിനെ മാധ്യമങ്ങളുടെ നിർവചനത്തിൽ  വരും?

വേറൊരു വ്യവസായ പ്രസ്ഥാനം മാത്രമായ ഇന്നത്തെ  മാധ്യമങ്ങൾ ശരി മാധ്യമമാണോ? 

കമ്പോളത്തിലെ മറ്റു ഉല്‍പ്പന്നങ്ങള്‍ പോലെയാണ് മാധ്യമങ്ങള്‍ എങ്കില്‍ അവ എങ്ങനെ നമ്മുടെ ഭരണഘടനയുടെ 19-ആം അനുഛേദം ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കും?

ഒരു പൗരനേക്കാൾ കൂടിയ എന്ത് അവകാശമാണ്, സ്വാതന്ത്ര്യമാണ് ഈ വ്യവസായ പ്രസ്ഥാനങ്ങൾ അർഹിക്കുന്നത് ?

ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായ നിയമനിര്‍മ്മാണസഭ, പാര്‍ലമെന്റ്‌, ജനപ്രതിനിധിസഭ, നീതിന്യാകോടതിക്‌ള്‍ ഇവയെയെല്ലാം താഴ്‌ത്തിക്കെട്ടി, അവഹേളിചു, പകരം വയ്ക്കുന്ന രീതിയിൽ 365 ദിവസവും 24 മണിക്കൂറും നടക്കുന്ന  മാധ്യമവിചാരണ ഒരു രാജ്യത്തിനും ജനതയ്ക്കും മേലുള്ള അധിനിവേശമാണ്.  ഇതാണ്  മാധ്യമവിചാരണയുടെ മറവിൽ നടക്കുന്ന   മാധ്യമാധിനിവേശം.

 ഇന്ന്   ജനാധിപത്യലോകത്തിൽ മാധ്യമങ്ങൾ  നടത്തുന്നത്  ജനാധിപത്യമില്ലാത്ത കുത്തകമാധ്യമവാഴ്ച

 

Media as Middleman Arbitrator

Media as Middleman Arbitrator

 

ഒരു വസ്തുവും പുതുതായി ഉണ്ടാകുന്നില്ല. ഇല്ലാതാകുന്നുമില്ല. ഇപ്പോള്‍ ഉള്ള വസ്തുക്കള്‍ തന്നെ രൂപം മാറി കാലം മാറി പ്രത്യക്ഷപ്പെടുന്നു എന്നുള്ളതാണല്ലൊ ശാസ്ത്ര തത്വം.

മനുഷ്യനെ എന്നും ചൂഷണത്തിനും അടിമത്തത്തിനും വിധേയമാക്കിയിട്ടുള്ള കൊലോനിയലിസത്തിന്‍റെ കാര്‍യ്യവും ഭിന്നമല്ല.  കൊളോനിയസമെന്ന അധിനിവേശപ്രസ്ഥാനത്തെ കെട്ടുകെട്ടിച്ച് ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ എറിഞ്ഞു എന്ന് നാം ഊറ്റംകൊള്ളുന്നു. എന്നാല്‍ അധിനിവേശശക്തികളുടെ തന്നെ സന്തതിയായി ബ്രിട്ടനില്‍ രൂപംകൊണ്ട അച്ചടിവിദ്യയും അതിന്‍റെ സഹായത്താല്‍ എതാണ്ട് രണ്ടുനൂറ്റാണ്ടുകൊണ്ട് വളര്‍ന്നുവന്ന മാധ്യമപ്രസ്ഥാനവും ഇന്ന് ലോകം മുഴുവന്‍ അടക്കിവാഴുന്ന അതിനിവേശമാധ്യമ സാമ്രാജ്യമായിമാറിയതിന്‍റെ കഥയാണ് ഇവിടെ വിവരിക്കുന്നത്.  

ഏതാണ്ട് രണ്ടുനൂറ്റണ്ട് മുമ്പുവരെ ലോകത്തിലെ മിക്കവാറും 99.9% മനുഷ്യരും ഒരു മാധ്യമത്തിന്‍റെയും സഹായമില്ലാതെ യുഗങ്ങളോളം ജീവിച്ചു. എന്നാല്‍ ഇന്ന് 99.9% മനുഷ്യന്‍റെ ജീവിത മാധ്യമമെന്ന് ബാഹ്യയാന്ത്രിക പ്രസ്ഥാനത്തില്‍ അടിപ്പെട്ട് ഇവയില്ലാതെ   ഒരടിപോലും മുമ്പോട്ടുപോകുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. കൊളോനിയലിസത്തിന്‍റെ ആദ്യനാളുകളില്‍ അതിനെ ശത്രു ആയിട്ടോ അന്യായമായിട്ടോ അന്നുള്ളവര്‍ മനസ്സിലാക്കിയിരുന്നില്ല. പിന്നീട് അവര്‍ക്കത് ആവശ്യവും തുടര്‍ന്ന് ബാധ്യതയും ആയി വിമോചനസമരങ്ങളിലൂടെ അതിനെ തുരത്തി എന്നത് ചരിത്രം.

ബ്രിട്ടീഷ് സാമ്രാജ്യം ബാക്കിവച്ചുപോയ അവരുടെ തന്നെ ജനാധിപത്യത്തിന്‍റെڇനാലാതൂണായിڈനമ്മെ ബോദ്ധ്യപ്പെടുത്തിയ മാധ്യമം ഇന്ന് മാധ്യമാധിനിവേശം (ങലറശമ ഇീഹീിശമഹശാെ) എത്രകൊണ്ട് മനുഷ്യരാശിയെ കീഴ്പ്പെടുത്തി ശ്രസിച്ചിരിക്കുന്നു എന്നതിന്‍റെ ചിലപ്രകടമായ അടയാളങ്ങള്‍ ആണ്, ഈയിടെയായി യാദൃഛികമായി അതിന്‍റെ ചുരുള്‍ അഴിയുന്നതിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അവയേക്കുറിച്ചുള്ള ഏതാനും ചില വിലയിരുത്തലുകള്‍ താഴെ കൊടുക്കുന്നു:

  • 21- നൂറ്റാണ്ടിലും സ്വന്തം സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതെ അടിമുടി കുത്തക ഭരണത്തില്‍ തുടരുന്ന ഒരു പ്രസ്ഥാനമാണ് ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങള്‍.
  • ലോകത്തിലെ 90% രാജ്യങ്ങളിലും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളേയും നേതാക്കډാരേയും മറ്റുപ്രസ്ഥാനങ്ങളേയും ഉണ്ടാക്കാനും ഇല്ലാതാക്കാനും കഴിവുള്ള മുഖ്യധാരാമാധ്യമങ്ങള്‍ പക്ഷെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവയോ,ജനപ്രാതിനിധ്യത്തില്‍ നിലകൊള്ളുന്നവയോ അല്ല ഇതും ലാഭത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം നിലകൊള്ളുന്ന മറ്റൊരു വ്യാപാരസ്ഥാപനം മാത്രം.
  • ഇന്‍ഡ്യാ അടക്കമുള്ള മൂന്നാംചേരി രാജ്യങ്ങളിലെ പ്രാദേശികഭാഷകളിലടക്കമുള്ള മുഖ്യധാരാമാധ്യമങ്ങള്‍ ആഗോളമാധ്യമ ഭീമډാരുടെ കൈവഴികളായി മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. ഇപ്രകാരമുള്ള 90% മാധ്യമങ്ങളുടേയും ഉടമസ്ഥാവകാശവും നിയന്ത്രണവും ഓഹരിമൂലധനതന്ത്രങ്ങള്‍ വഴിയും 100% ആഗോളീകരിച്ചിട്ടുള്ള ആധുനീക ശാസ്ത്രസാങ്കേതിക വിതരണതന്ത്രങ്ങള്‍ വഴിയും ഏതാണ്ട് ആറ് ആഗോള മാധ്യമ ഭീമډാരുടെ കൈകളിലാണ ് (ചിത്രം കാണുക).
  • സമൂഹത്തിലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനോ, ചര്‍ച്ചചെയ്യാനോ ഒരു മുഖ്യധാരാ മാധ്യമത്തിനും ഇന്നും സ്വാതന്ത്ര്യമില്ല എന്നതാണ് സത്യം. പ്രചരണവും പ്രസരണവും ശക്തിയും, മറ്റും കൂടുന്നതിന്‍റെ ഭാഗമായി അര്‍ത്ഥസത്യങ്ങളുടെ സഹായത്താല്‍ അതാതുകാലങ്ങളിലെ ജനകീയ പ്രശ്നങ്ങള്‍ ഉപരിവിപ്ലവമായി പെരുപ്പിച്ച് ജനവികാരമുണര്‍ത്തുന്നു. څനിര്‍ഭയچ, സൗമ്യാവധക്കേസ് പോലുള്ള സങ്കീര്‍ണ്ണവും അടിസ്ഥാനപരമായുള്ള പ്രശ്നങ്ങള്‍ ഫലത്തില്‍ മാധ്യമങ്ങള്‍ക്ക്  എന്നും ആഘോഷമാണ്. ഇത്തരം സാമൂഹ്യ ڇരോഗങ്ങള്‍ڈ ആയി മാറുന്നതിന്‍റെ കാരണം തന്നെ ഒരു പരിധിവരെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്രകാരമുള്ള സാമൂഹിക പ്രശ്നങ്ങളുടെ സാംസ്കാരികമായ അടിസ്ഥാനകാരണങ്ങള്‍ സ്പര്‍ശിക്കാതെ   പോകുന്നതുകൊണ്ടു കൂടിയാണ്. ഇവിടെ തെളിയുന്നത് ഇന്നത്തെ മുഖ്യധാരാമാധ്യമങ്ങള്‍ അവരുടെ ശരിയായ ദൗത്യം കൃത്യം നിര്‍വഹിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ് അവര്‍ക്ക് څവിദക്തരെچ ഉപയോഗിച്ച് ചര്‍ച്ച ആഘോഷമാക്കി സ്വാധീനം കൂട്ടാനും വിലപറയാനും പ്രശ്നങ്ങള്‍ വേണമല്ലോ! രോഗികള്‍ കൂടുന്നത് ഡോക്ടര്‍ക്കും മരുന്നുകമ്പനികള്‍ക്കും ആഘോഷമാകുന്നതുപോലെ.
  • ഇന്നും വിപ്ലവപാര്‍ട്ടികളും പ്രസ്ഥാനങ്ങളും നേതാക്കളും ഉള്‍പ്പെടെ എല്ലാവരും ഭയപ്പെടുന്നതും ആയുധം വച്ചു കീഴടങ്ങിയിരിക്കുന്നതും മുഖ്യധാരാ മാധ്യമങ്ങളുടെ സ്വാധീനത്തിന് മുമ്പിലാണ്.               

 

ഇവിടെ മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്നവര്‍ ആദ്യം സ്വതന്ത്രരാകേണ്ടത് മാധ്യമപ്രസ്ഥാനത്തിലെ ഏകാധിപത്യത്തില്‍നിന്നും കുത്തകവല്‍ക്കരണത്തില്‍ നിന്നും സ്വന്തം മനസാക്ഷിയെ മോചിപ്പിക്കലിലൂടെയാണ്.

ആഗോള ഗ്രാമത്തിന്റെ അധിപന്മാര്‍ എന്നശീര്ഷോകത്തില്‍ ബെന്‍ ബഗ്ദി ക്യാന്‍ hitler-man-of-the-yearഎഴുതിയ പുസ്തകം 1989ലാണ് പ്രസിദ്ധീകരിച്ചത്. ലോകമാകെ ഒരു ഗ്രാമമാകുമ്പോള്‍ അതിന്റെ തലപ്പത്തെത്തുന്ന മാധ്യമ ചക്രവര്ത്തിപമാരെക്കുറിച്ചാണ് ആ പുസ്തകം വിവരിക്കുന്നത്.ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തത്ര ജനപഥങ്ങളെ സ്വാധീനിക്കുംവിധം ആശയങ്ങളെയും സംസ്കാരത്തെയും വ്യാപാരങ്ങളെയും കുടുക്കിട്ടുപിടിക്കുന്ന ഏകമുഖ അധീശത്വമുള്ളവന്‍ സ്വകാര്യ സംഘടനകള്‍ ലോകമാധ്യമങ്ങളെ കയ്യടക്കുമെന്നാണ് ബെന്നിന്റെ വിലയിരുത്തല്‍. പുതിയ നൂറ്റാണ്ടിലെ മാധ്യമങ്ങളെയും അവയുടെ രാഷ്ട്രീയത്തെയും പരിശോധിക്കുമ്പോള്‍ സാമ്രാജ്യത്വ സൃഷ്ടിയായ ആഗോളവല്ക്ക രണത്തിന്റെ സര്വ തലങ്ങളെയും സ്പര്ശിീക്കുന്ന കടന്നുകയറ്റത്തെയാണ് ആദ്യം കാണേണ്ടത്.ബഹുരാഷ്ട്ര കോര്പ്പകറേഷനുകള്‍ ലോക വ്യാപാരസംഘടന, ധനകാര്യ ഏജന്സികകള്‍ എന്നിവയിലൂടെയാണ് ആഗോളവല്ക്കഷരണത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ ലോകത്താകെ വ്യാപിക്കുന്നത്.

മുതലാളിത്തത്തിന്റെ സത്ത തന്നെ ലാഭാധിഷ്ഠിതമായ ചൂഷണമായിരിക്കെ, അത് സാധൂകരിക്കുന്നതിനുള്ള പ്രചാരണദൌത്യമാണ് മാധ്യമഭീമന്മാലര്ക്ക് . ആഗോള മാധ്യമവ്യവസ്ഥയുടെ കൈകാര്യകര്ത്താതക്കള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ തങ്ങളുടേത് മാത്രമല്ല, സാമ്രാജ്യശക്തികളുടെയാകെ കോളനിയാക്കി പരിവര്ത്ത്നം ചെയ്യിക്കാനുള്ള ശ്രമത്തിലാണ്.

 

കേരളത്തിലെ മാധ്യമലോകം 

media-colonia787

  

മലയാളത്തിലെ അച്ചടിമാധ്യമങ്ങള്‍ വരുമാനമിശ്രിതത്തിന്റെ കാര്യത്തില്‍ മുഖ്യധാരാ ഇംഗ്ലീഷ് ദേശീയ ദിനപത്രങ്ങളില്നിടന്ന് വേറിട്ടുനില്ക്കുിന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ പ്രധാനമായും പരസ്യവരുമാനത്തെയാണ് ആശ്രയിക്കുന്നത്. വരിസംഖ്യ ഇനത്തിലുള്ള വരുമാനത്തെ അവര്‍ കാര്യമായി പരിഗണിക്കുന്നില്ല. വലുതും വന്‍ സ്വാധീനമുള്ളതുമായ പത്രങ്ങളുടെ എഴുപതു ശതമാനം വരുമാനവും പരസ്യങ്ങളില്‍ നിന്നാണ്. വരിക്കാരില്നിംന്നു ലഭിക്കുന്ന വരുമാനം ഇരുപതു മുതല്‍ മുപ്പതു ശതമാനംവരെ മാത്രം. പത്രവും വായനക്കാരനും തമ്മിലുള്ള ബന്ധത്തില്‍ ഇത് അപകടകരമായ മാനങ്ങളുണ്ടാക്കി. വിപണിയെ പ്രതിനിധാനം ചെയ്യുന്ന പരസ്യക്കാരെക്കാള്‍ പ്രധാന്യം കുറഞ്ഞയാളായി വായനക്കാരന്‍. പത്രത്തിന് വിപണിയോടുള്ള ആശ്രിതത്വം കൂടിയ പോലെതന്നെ പത്രവും വായനക്കാരും തമ്മിലുള്ള അകലവും വര്ധി ച്ചു. പത്രത്തിന്റെ സ്വാതന്ത്ര്യവും വായനക്കാരുടെ പ്രസക്തിയും കുറഞ്ഞു.

പ്രധാന മലയാള പത്രങ്ങളില്‍ വരുമാനത്തില്‍ മുഖ്യപങ്കും പരസ്യവരുമാനമാണെന്നും അത് പ്രധാനമാണെന്നും സംശയമില്ല. എന്നാല്‍, വരിസംഖ്യയില്‍ നിന്നുള്ള വരുമാനം 40-50ശതമാനമാണെന്നതുകൊണ്ടുതന്നെ ഈയിനത്തിലുള്ള വരുമാനം ദയനീയമോ അപ്രധാനമോ അല്ല. വായനക്കാരന് വര്ധിവച്ച പ്രാധാന്യമുണ്ടെന്ന് ഊഹിക്കാം. പക്ഷേ, പത്രങ്ങള്‍ വരുമാനത്തിനായി പരസ്‌പരം മത്സരിക്കുന്നതിനൊപ്പം തന്നെ അവയ്‌ക്ക് വാര്‍ത്താചാനലുകളുമായും മത്സരിക്കേണ്ടിവരുന്നു. ടി വി ചാനലുകള്ക്ക്് പരസ്യം മാത്രമാണ് വരുമാന മാര്ഗംയ. ഡിറൿട് ടു ഹോം (ഡിടിഎച്ച്) സംവിധാനത്തിന്റെ വരവോടെ ഈ അവസ്ഥ പതുക്കെ മാറിയേക്കാം. എങ്കിലും ഇപ്പോഴും പരസ്യങ്ങളാല്‍ നയിക്കപ്പെടുന്നവയാണ് ടി വി ചാനലുകള്‍. ശരാശരി വീടുകളുടെ പ്രധാന വാര്ത്തായ ഉറവിടം ഏതുസമയത്തും കിട്ടുന്ന24X7ടെലിവിഷന്‍ ചാനലുകളായി മാറിക്കഴിഞ്ഞു. പരസ്യങ്ങള്‍ പത്രങ്ങളില്നി്ന്ന് ചാനലുകളിലേക്ക് മാറുന്നതോടെ ടി വി ചാനലുകളുടെ വിജയം അനുകരിക്കാന്‍ നിര്ബങന്ധിതരാവുകയാണ് പത്രങ്ങള്‍. ഈ പ്രക്രിയയില്‍ പത്രങ്ങളും വിപണിയില്‍ കേന്ദ്രീകരിക്കുകയാണ്. വിപണിയുടെ കൈയിലകപ്പെട്ട ഒരു വാര്ത്താ് മാധ്യമത്തിന് ഇടപെടാനും വായനക്കാരുടെയോ കാഴ്‌ചക്കാരുടെയോ ജീവിതത്തില്‍ വ്യത്യസ്‌തത സൃഷ്ടിക്കുന്നതിനും പരിമിതമായ കഴിവുമാത്രമേ ഉണ്ടായിരിക്കൂ.

ഇന്ന് മാധ്യമങ്ങള്‍ മാടിവിളിക്കുന്നത് വായനക്കാരെയും കാഴ്‌ചക്കാരെയുമല്ല, വിപണിയെ മാത്രമാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാവുകയും നമ്മുടെ പൊതുമണ്ഡലത്തില്‍ ഒരു സാമൂഹ്യസ്ഥാപനമെന്ന പദവി അലങ്കരിക്കുകയും ചെയ്‌ത അച്ചടി മാധ്യമങ്ങള്‍ക്കുണ്ടായ മൌലികമായ മാറ്റത്തിന്റെ ഒരു ഘട്ടമാണിത്. ഇപ്പോളത് കമ്പോളത്തില്‍ ഒരിടം കണ്ടെത്തിയിരിക്കുന്നു. താരതമ്യേന പുതിയതും സ്വതന്ത്രവുമായ ടി വി ചാനലുകള്‍ക്കാവട്ടെ,രാഷ്‌ട്രനിര്‍മാണത്തിന്റെ ഭാഗമാണെന്ന പൈതൃകമില്ല. അവ പരസ്യത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിലാണ് വ്യാപരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണമുള്ള പ്രചാരണമാധ്യമ (ദൂരദര്‍ശന്‍) ത്തില്‍ നിന്ന് കുതറിച്ചാടുന്നതിനു മാത്രമല്ല,ജനങ്ങളെ സംബന്ധിച്ച് പ്രസക്തമാവുന്ന കാര്യങ്ങളില്‍ ഇടപെടാനുള്ള അവസരവും ഇലൿട്രോണിക് മാധ്യമ വിപ്ലവം ഉണ്ടാക്കിയിരുന്നു. എന്നാല്‍ സ്വകാര്യ ടി വി ചാനലുകള്‍ കൂടുതല്‍ സ്വകാര്യമായി ബിസിനസ് മാത്രമായി പരിമിതപ്പെട്ടു. തുടക്കത്തില്‍ പ്രതീക്ഷ ഉയര്‍ത്തിയതുപോലെ പൊതുജനതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ അവയ്‌ക്ക് കഴിഞ്ഞതുമില്ല.

media-self-image

 ഇപ്പോൾ സ്വാഭാവികമായി മനസ്സിലുയരുന്ന ചോദ്യമുണ്ട്ക: കമ്പോളത്തിലെ മറ്റു ഉല്‍പ്പന്നങ്ങള്‍ പോലെയാണ് മാധ്യമങ്ങള്‍ എങ്കില്‍ അവ എങ്ങനെ നമ്മുടെ ഭരണഘടനയുടെ 19-ാം അനുഛേദം ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കും? ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പരീക്ഷണകാലംതൊട്ട് പത്രങ്ങളെ വരിഞ്ഞുമുറുക്കാനും നിയന്ത്രിക്കാനും കേന്ദ്ര-സംസ്ഥാനതലങ്ങളില്‍ നിയമങ്ങള്‍ കൊണ്ടുവന്നപ്പോഴൊക്കെ പത്രങ്ങള്‍ക്ക് ജനകീയവിശ്വാസവും പിന്തുണയും ലഭിച്ചിട്ടുണ്ട്. ഈ ഐക്യദാര്‍ഢ്യം മാധ്യമങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്കും ലഭിക്കേണ്ടതല്ലേ.

സ്വതന്ത്രവിപണിയുടെ അവകാശങ്ങള്‍ക്കായി മാധ്യമങ്ങള്‍ നിലകൊള്ളുമ്പോള്‍ എന്തിനാണ് ജനങ്ങള്‍ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഉണര്‍ന്നുകൊണ്ടേയിരിക്കുന്നത്?കമ്പോളത്തോടുള്ള മാധ്യമങ്ങളുടെ പ്രതിപത്തി ഒരു കെണിയാണ്. വായനക്കാരെ/പ്രേക്ഷകരെ പരസ്യക്കാരെക്കൊണ്ട് പകരം വയ്‌ക്കുന്ന, അങ്ങനെ കമ്പോളത്തിന് പകരം വയ്‌ക്കുന്ന മാധ്യമങ്ങള്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ്.

media-vvvvvvv

 

The following essays explain these facts more candidly, with proofs:

  • Shrinking Communication, Growing Miscommunication

http://www.humanfirst.in/essays/communication-natural-versus-mechanical/

 

 

 

 

 

 

 

 

 

Buy Life on Meltdown eBook online

For buying this book: DOWNLOAD FREE & PAY LATER

To get the PDF of this 640-page book LIFE ON MELTDOWN:

Download the PDF of this 640-page book LIFE ON MELTDOWN: Click below to download:

Life On Meltdown eBook (PDF)(Right Click and press Save As)

And pay 5 Dollars, if you find the book helpful.

For online payment:

Paypal :https://paypal.me/MJJohn/5

Shares
Share This

Share This

Share this post with your friends!